1999ല്‍ സ്ഥാപിതമായ അനശ്വര നാടിന്റെ ധാരാളം വികസന പ്രവത്തനങ്ങള്‍ക്ക് പങ്കാളിത്വം വഹിച്ചു മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കയ്യില്‍ നിന്ന് വരെ പെരുവള്ളൂര്‍ പഞ്ചായത്തിലെ മികച്ച ക്ലബ്ബുകള്‍ക്കുള്ള അംഗീകാരം സ്വീകരിച്ചു..
ആരംഭത്തില്‍ തന്നെ രക്ത ദാനം ജീവ ദാനം എന്ന വിപ്ലവകരമായ മുദ്രാവാക്യം ഉയര്‍ത്തി പിടിച്ച് സൂപ്പര്‍ ബസാറിന്റെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് അത്യാഹിത അവസരങ്ങളില്‍ രക്ത ദാനം നല്‍കുന്നതിന് വേണ്ട സേന സൃഷ്ട്ടിച്ചു.. ഇന്നും സജീവമായി നില നില്ക്കുന്ന യുവാക്കളുടെ രക്ത ദാന സേന മാതൃകാ പരമായി മുന്നോട്ടു പോകുന്നു.
കലാ കായിക പ്രവര്‍ത്തനങ്ങളിലും എന്നും സജീവമായ സാന്നിധ്യം നില നിര്‍ത്തുന്ന അനശ്വര നാട്ടിലെ മുഖ്യ ക്ലബ്ബുകളുടെ ലിസ്റ്റില്‍ എന്നും സ്ഥാനം നില നിര്‍ത്തുന്നു. പഞ്ചായത്തിലെ തന്നെ മുഖ്യമായ ക്ലബ്ബുകളുടെ ലിസ്റ്റില്‍ നിരന്തരമായി പരാമര്ഷിക്കപ്പെടുന്ന അങ്ങീകാരങ്ങളും യുവാക്കളുടെ നിരന്തര പരിശ്രമങ്ങളിലൂടെ ഉയര്‍ത്തിപിടിച്ച അനശ്വര കര്‍മ്മ നിരതമായ സാമൂഹിക പ്രവത്തനങ്ങള്‍ക്ക് പ്രതിജ്ഞ ബദ്ധരായ യുവാക്കളുടെയും, അതിന് വേണ്ട എല്ലാ ശക്തിയും പകരാന്‍ അന്യനാട്ടില്‍ നിന്ന് പോലും നാടിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഗള്‍ഫ് കോഡിനേഷന്റെയും കരങ്ങളാല്‍ ഭദ്രമാണെന്ന് നിരന്തരം തെളിയിക്കുന്നു..
എണ്ണിയാലൊടുങ്ങാത്ത ജന നന്മകള്, കായിക പോരാട്ടങ്ങള്‍,കലാ വിരുന്നുകള്‍,വിദ്യാഭ്യാസ പ്രവര്‍ത്തങ്ങള്‍,ആരോഗ്യ പ്രവര്‍ത്തനങ്ങള്‍, ഓണാഘോഷങ്ങള്‍,ഇഫ്താര്‍ മീറ്റുകള്‍ നടത്തി എല്ലാ ജനങ്ങളുടെയും ഹൃദയത്തില്‍ സ്ഥാനം പിടിച്ച അനശ്വരയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നതിനും മെച്ചപ്പെട്ട പ്രവര്‍ത്തങ്ങള്‍ക്ക് പൊതുവായ പങ്കാളിത്വം കൈവരിക്കാനും അനശ്വരയുടെ ഫോറം ഭൂലോകത്തില്‍ മുദ്ര ചെയ്യപ്പെടുന്നു..
"നാട്ടില്‍ നന്മ പരത്തീടുവാന്‍
നാട്ടാര്‍ക്ക് സേവനം ചെയ്തിടുവാന്‍"




















